പ്രകൃതിവിരുദ്ധ പീഡനം : 42 കാരൻ പിടിയിലായി

വെള്ളി, 3 മാര്‍ച്ച് 2023 (15:11 IST)
കൊല്ലം: യുവാവിനോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിലെ പ്രതിയായ നാല്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കല്ലുംതാഴം കെ.പി.നഗർ ഉദയക്കോട്ട് വടക്കതിൽ ആർ.ശിവപ്രസാദ് ആണ് പിടിയിലായത്.
 
ഇയാൾ യുവാവിനെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും പ്രതിയുടെ വീട്ടിൽ എത്തിച്ചു പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. കിളികൊല്ലൂർ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍