സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡനം : രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വെള്ളി, 24 മാര്‍ച്ച് 2023 (09:14 IST)
കോഴിക്കോട് : സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിലായി. മലപ്പുറം തിരൂരങ്ങാടി പള്ളിപ്പടി കടവത്ത് ലെയിനിൽ സെയ്തലവി (64), തിരൂരങ്ങാടി മുന്നിയൂർ കടവത്ത് വീട്ടിൽ അബൂബക്കർ (65) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയം സ്വദേശിനിയാണ് മാർച്ച് എട്ടിന് പരാതി നൽകിയത്. യുവതിയെ നയത്തിൽ ഫ്‌ളാറ്റിൽ എത്തിച്ചായിരുന്നു ഇരുവരും ലൈംഗികമായി പീഡിപ്പിച്ചത് എന്നാണു പരാതി. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് ടൌൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.  

മുമ്പ് സീരിയലിൽ അഭിനയിച്ചിട്ടുള്ള ഒരു സ്ത്രീയുമൊത്താണ് കോട്ടയം സ്വദേശിനി കാരപ്പറമ്പിലെ ഫ്‌ളാറ്റിലെത്തി സീരിയൽ നിർമ്മാതാവിനെ കാണാൻ പോയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍