ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് ആക്രമിച്ചു

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 മാര്‍ച്ച് 2023 (18:21 IST)
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് അരിക്കൊമ്ബന്‍ ആണെന്നാണ് സൂചന. ഇന്നലെ രാത്രിയില്‍ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
 
പൂപ്പാറ സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. ആനയുടെ മുന്നില്‍പ്പെട്ടതോടെ ജീപ്പ് പിന്നോട്ടെടുത്തെങ്കിലും ആന പാഞ്ഞടുത്തതോടെ ജീപ്പിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍