ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം ഉണ്ടാകും. നാളെ രാവിലെ പത്തുമണിക്കാണ് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണമായത്. കെച്ചിയിലെ ലോക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.