അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതി വാദം കേള്‍ക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 നവം‌ബര്‍ 2024 (12:18 IST)
അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതി വാദം കേള്‍ക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് സെന്‍ട്രല്‍ ജയില്‍ വളപ്പിലെ വനിതാ ജയിലിലാണ്. കെ വിശ്വനാണ് ദിവ്യക്കു വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
 
ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ഏതാനും ദിവസം മുന്‍പ് ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article