ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (20:09 IST)
ജോലി ചെയ്ത് തളര്‍ന്ന് ജോലിയുടെ ടെന്‍ഷനില്‍ നിന്നും രക്ഷനേടാന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മദ്യം കഴിക്കുന്ന ഒട്ടേറെ പേരുണ്ട്. അപ്പോള്‍ ജോലി ചെയ്ത് തളര്‍ന്നിരിക്കുമ്പോള്‍ കമ്പനി വക തന്നെ നിങ്ങള്‍ക്ക് സൗജന്യമദ്യം ലഭിച്ചാല്‍ എങ്ങനെയിരിക്കും. എന്നാല്‍ അങ്ങനെയൊരു വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ജപ്പാനിലെ ഒസാക്കയിലെ ടെക് കമ്പനിയായ ട്രസ്റ്റ് റിങ്ങ്.
 
ചെറുകിട കമ്പനിയായ ട്രസ്റ്റ് റിങ്ങിന് മിടുക്കരായ ജോലിക്കാരെ ആകര്‍ഷിക്കാനായി വമ്പന്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കാവുന്ന സ്ഥിതിയല്ല. അതിനാല്‍ തന്നെ തങ്ങളുടെ രംഗത്തെ മറ്റ് കമ്പനികളുമായി കിടപിടിക്കാന്‍ യുവാക്കളെ ആകര്‍ഷിക്കനായാണ് ഈ പ്രലോഭനം. 2.22.000 യെന്‍( ഏകദേശം 1.27 ലക്ഷം രൂപ)യാണ് കമ്പനിയിലെ മിനിമം ശമ്പളം. ജപ്പാനില്‍ ഇത് താരതമ്യേന കുറഞ്ഞ ശമ്പളമായതിനാലാണ് കമ്പനി പുതിയ ആശയവുമായി രംഗത്ത് വന്നത്. രണ്ടെണ്ണം കൂടുതല്‍ അടിച്ച് ഓഫായാല്‍ ഹാങ്ങോവര്‍ ലീവും കമ്പനി അനുവദിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍