മദ്യവരുമാനം കുറയുന്നു, സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിച്ചേക്കും

അഭിറാം മനോഹർ

ചൊവ്വ, 21 മെയ് 2024 (14:55 IST)
സംസ്ഥാനത്ത് മാസം ഒന്നാം തീയതിയുള്ള ഡ്രൈ ഡേ പിന്‍വലിക്കുന്നത് സജീവ പരിഗണനയില്‍. മദ്യം കയറ്റുമതിയിലെ നിയന്ത്രണങ്ങളിലും ഇളവുകളുണ്ടായേക്കാമെന്നാണ് വിവരം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച നടത്തിയിരുന്നു. ലോകസഭാ തിരെഞ്ഞെടുപ്പ് ഫലം വന്ന ശേഷമാകും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
 
ഡ്രൈ ഡേ തീരുമാനം ടൂറിസം മേഖലയേയും ബാധിക്കുന്നതാണ് പുതിയ തീരുമാനത്തിന് പിന്നില്‍. വര്‍ഷത്തില്‍ 12 പ്രവര്‍ത്തിദിവസങ്ങള്‍ നഷ്ടമാക്കുന്നതിലൂടെ ബീവറേജസിന്റെ വരുമാനത്തിലും കുറവുണ്ടാകുന്നുണ്ട്. ബാര്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ തവണയും ഡ്രൈ ഡേ മാറ്റാന്‍ ആലോചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍