Valentine's Day History: എന്താണ് ഫെബ്രുവരി 14ന്റെ പ്രത്യേകത, എങ്ങനെ പ്രണയദിനമായി മാറി?, അല്പം ചരിത്രം അറിയാം

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (12:23 IST)
ലോകമെങ്ങും പ്രണയിതാക്കളുടെ ദിവസമായി ആഘോഷിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. വാലന്റൈന്‍സ് ഡേ എന്ന പേരിലാണ് പ്രണയിതാക്കള്‍ പ്രണയദിനം ആഘോഷമാക്കുന്നത്. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രചാരമുള്ള കഥ പുരാതന റോമന്‍ ചരിത്രവുമായി ബന്ധപ്പെട്ടതാണ്.
 
പുരാതന റോമില്‍ വാലന്റൈന്‍ എന്ന് പേരുള്ള ഒരു പുരോഹിതനുണ്ടായിരുന്നു. ലോകത്ത് സ്‌നേഹം വളര്‍ത്തുക എന്നതിലായിരുന്നു അദ്ദേഹത്തിന് വിശ്വാസം. എന്നാല്‍ അക്കാലത്ത് പ്രണയം, വിവാഹം എന്നിവ പുരുഷന്മാരെ യുദ്ധത്തില്‍ നിന്നും അകറ്റുന്നു എന്ന ചിന്തയില്‍ റോമന്‍ രാജാവായ ക്ലോഡിയന്‍സ് യുവാക്കളെ വിവാഹം കഴിക്കാന്‍ അനുവദിച്ചിരുന്നില്ല.. എന്നാല്‍, സെന്റ് വാലന്റൈന്‍ എന്ന പുരോഹിതന്‍ രഹസ്യമായി യുവജനങ്ങളെ വിവാഹം കഴിച്ചുകൊടുത്തിരുന്നു. ഇത് അധികാരികള്‍ക്ക് അറിഞ്ഞുപോയി, അദ്ദേഹത്തെ ജയിലിലാക്കുകയും ക്രി.വ. 269 ഫെബ്രുവരി 14-ന് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആചരിക്കുന്നു. ഇന്ന്, ഇത് പ്രണയവും സ്‌നേഹവും പങ്കിടുന്ന ഒരു ദിനമായി മാറിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍