കൊവിഡ് പോലൊരു മഹാമാരി നാലു വർഷത്തിനുള്ളിൽ ഇനിയുമുണ്ടാകാം, പ്രവചനവുമായി ബിൽ ഗേറ്റ്സ്

അഭിറാം മനോഹർ

തിങ്കള്‍, 27 ജനുവരി 2025 (15:47 IST)
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡ് പോലൊരു മഹാമാരി വീണ്ടുമുണ്ടാകാമെന്ന പ്രവചനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. മറ്റൊരു മഹാമാരി ഉണ്ടാവാനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം.
 
അടുത്ത 4 വര്‍ഷത്തിനുള്ളില്‍ ഒരു സ്വാഭാവികമായ പകര്‍ച്ചവ്യാധിയുണ്ടാവാനുള്ള സാധ്യത 10നും 15 ശതമാനത്തിനും ഇടയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ തയ്യാറാണെന്നാണ് കരുതുന്നത് നന്നായിരിക്കും. പക്ഷേ ഇതുവരെ നമ്മള്‍ അങ്ങനെ ചെയ്തിട്ടില്ല.ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 2015ല്‍ ലോകം ഒരു മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിട്ടില്ലെന്ന് ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് വന്നതോടെ ഇത് ശരിയാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഇത്തരം മുന്നറിയിപ്പുകളും ആശങ്കകളും ബില്‍ഗേറ്റ്‌സ് പങ്കുവെയ്ക്കുന്നത് പതിവാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍