ഒട്ടേറെ രാജ്യങ്ങള്‍ക്ക് മുകളില്‍ യുഎസ് വ്യാപാര തീരുവകള്‍ ചുമത്തിയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് സുപ്രധാനമായ കൂടിക്കാഴ്ച. ചൈന പ്രധാന എതിരാളിയായതിനാല്‍ ഇന്ത്യയ്ക്കുള്ള തന്ത്രപരമായ പ്രാധാന്യവും ട്രംപുമായുള്ള അടുപ്പവുമാണ് നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്ചയെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈറ്റ് ഹൗസിലെത്തുന്ന നാലാമത്തെ ലോകനേതാവാണ് മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരും ഇഷിബ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല എന്നിവരാണ് നേരത്തെ സന്ദര്‍ശനം നടത്തിയത്. അമേരിക്കയിലെത്തിയ മോദി വ്യവസായി ഇലോണ്‍ മസ്‌കുമായും ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.