സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (17:52 IST)
റംസാന്‍ പ്രമാണിച്ച് അവധിയാണെങ്കിലും 2025 മാര്‍ച്ച് 31 തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പ്പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം ആയതും റംസാന്‍ ഒരുമിച്ച് വന്നതിന്റെയും പശ്ചാത്തലത്തിലാണ് നിര്‍ദേശം.
 
പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും 2024-25 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാര്‍ച്ച് 31 പ്രവര്‍ത്തിദിവസമാക്കിയത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍