2000 രൂപ നോട്ടുകള്‍ ഇപ്പോഴും കൈവശമുണ്ടോ? അവ എവിടെ, എങ്ങനെ കൈമാറ്റം ചെയ്യണം?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 ഡിസം‌ബര്‍ 2024 (12:09 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ച വിവരം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം മൊത്തം നോട്ടുകളുടെ 98.08 ശതമാനമാണ് ഇതുവരെ തിരിച്ചെത്തിയത്.  6,839 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും പൊതുജനങ്ങളിലുള്ളത്. 2023 മെയ് 19നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. 
 
തുടര്‍ന്ന് വാണിജ്യ ബാങ്കുകള്‍ വഴി ഉപഭോക്താക്കളുടെ കയ്യിലുള്ള 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യവും ആര്‍ബിഐ ഏര്‍പ്പാടാക്കിയിരുന്നു. എന്നിട്ടും കൈമാറ്റം ചെയ്യപ്പെടാന്‍ കഴിയാത്ത പണം ഇപ്പോഴും ആളുകളില്‍ ഉണ്ടെന്നാണ് ആര്‍ബിഐ പറയുന്നത്. ഇത്തരത്തില്‍ ഇനിയും നിങ്ങളുടെ കയ്യില്‍ കൈമാറ്റം ചെയ്യാനാകാതിരിക്കുന്ന 2000 രൂപ നോട്ടുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ നോട്ടുകള്‍ ആര്‍ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചുകളില്‍ കൊടുത്തു മാറിയെടുക്കാനാവും. ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ ഏതില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഇവ മാറിയെടുക്കാനാവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍