ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ; മുന്നറിയിപ്പുമായി ആര്‍ബിഐ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 നവം‌ബര്‍ 2024 (20:33 IST)
ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ക്കെതിരെ മുന്നറിയിപ്പുമായി ആര്‍ബിഐ. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. ആര്‍ബിഐയുടെ ചില നിക്ഷേപപദ്ധതികളെ പറ്റിയും അവയില്‍ നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന രീതിയിലുമുള്ളതാണ് വീഡിയോ. എന്നാല്‍ ഇത്തരത്തില്‍ ആര്‍ബിഐയുടെ ഭാഗത്തുനിന്നും ഒരു വീഡിയോയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ആര്‍ബിഐയുടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു വീഡിയോയും ആര്‍ബിഐ പ്രോത്സാഹിപ്പിക്കുന്നില്ലന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
 
ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍ബിഐ അറിയിച്ചു.  ഇത്തരത്തിലുള്ള മറ്റൊരു വീഡിയോ ജൂലൈ മാസത്തില്‍ പുറത്തുവന്നിരുന്നു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എംഡിയുടെ പേരിലായിരുന്നു അന്ന് വീഡിയോ പ്രചരിച്ചിരുന്നത്. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ നടപടിയെടുക്കണമെന്ന് അന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍