ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ റിയോഡി ജനീറോയില്‍ എത്തിയത്. അതേ സമയം ഒക്ടോബര്‍ 21നാണ് അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ധാരണയിലെത്തിയത്.