പഴയ കട്ടി കൂടിയ കൂടിയ അഞ്ച് രൂപ നാണയം ഇന്ന് വിരളമായി മാത്രമേ നമുക്ക് ലഭിക്കാറുള്ളൂ. അതിന്റെ പ്രധാനകാരണം അത്തരം നാണയങ്ങള്‍ ആര്‍ബിഐ ഒഴിവാക്കാന്‍ തുടങ്ങിയതാണ്. നാണയങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന കാരണം ഇത്തരം കട്ടികൂടിയ നാണയങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ടാണ്. വലിയ അളവില്‍ അലോയ് ഉപയോഗിച്ചാണ് ഇത്തരം കട്ടികൂടിയ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത്. നാണയം കേടു വരാതിരിക്കാനാണ് ഇത്തരത്തില്‍ കട്ടികൂടിയ രീതിയില്‍ നിര്‍മ്മിച്ചിരുന്നത്. ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഈ ലോഹം ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നു. റേസര്‍ ബ്ലേഡ് പോലെയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഇത്തരം നാണയങ്ങള്‍ ഉപയോഗിക്കാറുണ്ട്.
കൂടാതെ ഈ നാണയങ്ങള്‍ ബംഗ്ലാദേശ് പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് വലിയ അളവില്‍ ശേഖരിച്ച് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ശേഷം ഈ നാണയം ഒരുക്കി ബ്ലൈഡ് നിര്‍മ്മിക്കുന്ന വ്യവസായശാലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആര്‍ബിഐ അത്തരത്തിലുള്ള കട്ടികൂടിയ അഞ്ചു രൂപ നാണയങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.