സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വരുന്ന ഓരോ ഫോണ്‍ കോളുകളിലും സന്ദേശങ്ങളിലും അതീവ ജാഗ്രത പാലിക്കുക. ഒരു സെക്കന്റ് നേരത്തെ അശ്രദ്ധ മതി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍. തട്ടിപ്പിനായി ആര്‍ബിഐയുടെ പേരില്‍ പോലും ഇപ്പോള്‍ വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും വരുന്നുണ്ട്.
+9911039160 എന്ന നമ്പറില്‍ നിന്ന് വന്ന ഓട്ടോമാറ്റഡ് കോളില്‍ ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തുന്നത് 'ആര്‍ബിഐയില്‍ നിന്നാണ് വിളിക്കുന്നത്' എന്നാണ്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാം ബ്ലോക്ക് ആയെന്നും ഇത് പരിഹരിക്കാന്‍ ഏതെങ്കിലും നമ്പറില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. പിന്നീട് സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിയും. ഇതിലൂടെ സാമ്പത്തിക തട്ടിപ്പാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളും സ്വകാര്യ വിവരങ്ങളും മറ്റൊരാള്‍ക്ക് കൈമാറരുത്.