ചേലക്കരയില്‍ 2,13,103 വോട്ടര്‍മാരാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി യു.ആര്‍.പ്രദീപും യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ.ബാലകൃഷ്ണനും മത്സരിക്കുന്നു. പ്രദീപിനും ബാലകൃഷ്ണനും മണ്ഡലത്തില്‍ വോട്ടുണ്ട്. രമ്യ ഹരിദാസിന് ചേലക്കരയില്‍ വോട്ടില്ല. നിലവില്‍ എല്‍ഡിഎഫിന്റെ കൈവശമാണ് ചേലക്കര സീറ്റ്. കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയ സാഹചര്യത്തിലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയും മത്സരിക്കുന്നു. നവ്യ ഹരിദാസാണ് ബിജെപിക്കായി മത്സരിക്കുന്നത്. മൂവര്‍ക്കും വയനാട്ടില്‍ വോട്ടില്ല. റായ്ബറേലി നിലനിര്‍ത്താന്‍ വേണ്ടി രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.