കേരള തീരത്തിന് സമീപം ചക്രവാതചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ

ചൊവ്വ, 12 നവം‌ബര്‍ 2024 (15:48 IST)
കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത് മൂലം അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
 
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം,ഇടുക്കി,കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,ഇടുക്കി,പാലക്കാട്,കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അറിയിപ്പുള്ളത്. 
 
വെള്ളിയാഴ്ച പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,കോഴിക്കോട്,വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം,ഇടുക്കി,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍