വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 നവം‌ബര്‍ 2024 (21:24 IST)
wedding
വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥനഗറിലാണ് സംഭവം. സിദ്ധാര്‍ത്ഥനഗര്‍ സ്വദേശികളായ അഫ്‌സലിന്റെയും അര്‍മാന്റെയും വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വിവാഹ ഘോഷയാത്രയ്ക്ക് വരന്റെ ബന്ധുക്കള്‍ മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നും ജെസിബിയില്‍ കയറി നിന്നും നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ജനക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇതിന് പിന്നാലെ നോട്ടുകള്‍ വാരിയെടുക്കാന്‍ ആളുകള്‍ കൂടുകയും തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
 
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറല്‍ ആയിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ ധാരാളം പേര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ഈ പണംകൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ മുന്നില്‍ പണക്കാരാണെന്ന് കാണിക്കാനുള്ള ശ്രമമാണ് എന്നാണ് മറ്റുചിലര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍