മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല: തിരഞ്ഞെടുപ്പ് ദിവസം യുപിയില്‍ പ്രചരിച്ച വീഡിയോയില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 മെയ് 2024 (17:53 IST)
മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് കാട്ടി തിരഞ്ഞെടുപ്പ് ദിവസം യുപിയില്‍ പ്രചരിച്ച വീഡിയോയില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുസ്ലീങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സോഷ്യല്‍ മീഡിയ എക്്‌സിലുകയായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം വോട്ടെടുപ്പിനിടെയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മുസ്ലിം വിഭാഗക്കാര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ബൂത്തിന് സമീപത്തുവച്ച് അവരെ തടഞ്ഞു എന്ന് കാണിച്ചുകൊണ്ടുള്ള വീഡിയോയാണ് പ്രചരിച്ചത്.
 
എന്നാല്‍ ഇത് തെറ്റാണെന്നും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മറ്റൊരാളെ അനധികൃതമായി ബൂത്തിനകത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പോലീസ് തടയുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റാണ് അന്വേഷണത്തിനുശേഷം ഇതിന് വിശദീകരണം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍