തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 മെയ് 2024 (14:33 IST)
ankit soni
തന്റെ സ്ഥാനാര്‍ത്ഥിക്ക് കാല്‍വിരലുകള്‍ കൊണ്ട് വോട്ട് ചെയ്ത് ഗുജറാത്ത് കാരനായ അങ്കിത് സോനി. ഗുജറാത്തിലെ നാഡിയാദ് ജില്ലയിലെ പോളിങ് ബൂത്തിലാണ് തന്റ കാലുകൊണ്ട് ഇദ്ദേഹം വോട്ട് ചെയ്തത്. 20 വര്‍ഷം മുന്‍പ് ഒരു അപകടത്തിലാണ് സോനിക്ക് തന്റെ രണ്ടുകൈകളും നഷ്ടപ്പെട്ടത്. ഇലക്ട്രിക് ഷോക്കേറ്റാണ് കൈകള്‍ നഷ്ടമായത്. കൈകള്‍ നഷ്ടമായെങ്കിലും തന്റെ അധ്യാപകരുടേയും ഗുരുക്കന്‍ മാരുടേയും അനുഗ്രഹം കൊണ്ട് താന്‍ ബിരുദം കരസ്ഥമാക്കിയെന്നും വോട്ടുരേഖപ്പെടുത്തിയ ശേഷം സോനി മാധ്യമങ്ങളോട് പറഞ്ഞു.
 
അങ്കിത് സോനി ബിരുദം നേടിയത് കമ്പനി സെക്രട്ടറിഷിപ്പിലാണ്. എംബിഎയും നേടി. വോട്ടുചെയ്യാനുള്ള അധികാരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ എല്ലാരും പങ്കാളികളാകണമെന്നും സോനി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍