ഒടുവില്‍ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനേക്ക; ഉല്‍പാദനവും വില്‍പനയും നിര്‍ത്തി സ്റ്റോക്കും പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 മെയ് 2024 (11:11 IST)
ഒടുവില്‍ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനേക്ക. വാക്‌സിന്റെ ഉല്‍പാദനവും വില്പനയും നിര്‍ത്തിവച്ചു. കൂടാതെ സ്റ്റോക്കും പിന്‍വലിച്ചു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് കമ്പനി വാക്‌സിന്‍ നിര്‍മാണം നിര്‍ത്തിയത്. കൂടാതെ മാര്‍ക്കറ്റില്‍ നിലവില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന സ്റ്റോക്കും തിരിച്ചെടുക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ടെലഗ്രാഫ് ആണ് വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്. നേരത്തെ കമ്പനി യുകെ ഹൈക്കോടതിയില്‍ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നത് സമ്മതിച്ചിരുന്നു. ചുരുക്കം ചിലരില്‍ രക്തം കട്ടപിടിക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് വാക്‌സിന്‍ സാധ്യത ഉണ്ടാകുമെന്നാണ് കമ്പനി കോടതിയില്‍ അറിയിച്ചത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കമ്പനി കോടതിയില്‍ ഇക്കാര്യം സമ്മതിച്ചത്.
 
ഇതോടെയാണ് ആശങ്ക പരന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ കാരണമല്ല വാക്‌സിന്‍ ഇപ്പോള്‍ പിന്‍വലിക്കുന്നതെന്നും മറ്റു വാക്‌സിനുകള്‍ മാര്‍ക്കറ്റില്‍ ഉണ്ടെന്നും വില്പന കുറഞ്ഞതിലാണ് ഇപ്പോള്‍ പിന്‍വലിപ്പിക്കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം. പാര്‍ശ്വഫപാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്നും കമ്പനി ആവര്‍ത്തിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍