ആര്‍ബിഐ പുതിയ 350 രൂപ, 5 രൂപ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി! ചിത്രങ്ങള്‍ വൈറലാകുന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ജനുവരി 2025 (15:32 IST)
പുതിയ കറന്‍സി നോട്ടുകള്‍ ഇറങ്ങിയോ? ഇന്ത്യയില്‍ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യാന്‍ അധികാരമുള്ളത് റിസര്‍വ് ബാങ്കിനാണ്. 2023-ല്‍ ആര്‍ബിഐ 2000 രൂപ നോട്ട് പിന്‍വലിച്ചു തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ മൂല്യമുള്ള കറന്‍സി നോട്ടായി 500 രൂപ നോട്ട് മാറി. രാജ്യത്തുടനീളം സോഷ്യല്‍ മീഡിയ വ്യാപകമായി ലഭ്യമായതിനാല്‍ ആളുകള്‍ പലപ്പോഴും വൈറലാകുന്ന ഫോട്ടോകള്‍ പങ്കിടാറുണ്ട്. 
 
ഇപ്പോള്‍ ആര്‍ബിഐ പുറത്തിറക്കിയതാണെന്ന് അവകാശപ്പെടുന്ന 350, 5 രൂപ കറന്‍സി നോട്ടുകളുടെ ചില ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട് . അവ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍  ഇവ പുതിയ ചിത്രങ്ങളല്ല, മൂന്ന് വര്‍ഷം മുമ്പും ഇവ പ്രചരിച്ചിരുന്നു. ഇവയെല്ലാം വ്യാജ ഫോട്ടോകളാണ്. ആര്‍ബിഐ രാജ്യത്ത് പുതിയ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ല. 
 
5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 200 രൂപ, 500 രൂപ എന്നിവയാണ് നിലവിലുള്ള മൂല്യങ്ങള്‍. 5 രൂപ ബാങ്ക് നോട്ടുകള്‍ നിലവിലുണ്ടെങ്കിലും ആര്‍ബിഐ പുതുതായി രൂപകല്പന ചെയ്ത 5 രൂപ നോട്ടുകളൊന്നും പുറത്തിറക്കിയിട്ടില്ല. 2, 5 രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ നിര്‍ത്തിയെങ്കിലും വിപണിയില്‍ നിലവിലുള്ളവയാണ് നിയമപരമായി തുടരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍