എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 ഡിസം‌ബര്‍ 2024 (16:47 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 100% നീതിപുലര്‍ത്തുന്ന അന്വേഷണമാണ് നടക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 
 
അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ആര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. പൊലീസില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് കുടുംബം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article