നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത. ഇത് സംബന്ധിച്ച് വിചാരണ കോടതിയില്‍ അതിജീവിത ഹര്‍ജി നല്‍കി. തനിക്കെതിരെ വിചാരണയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തു വരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ അന്തിമവാതം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
ഒരുമാസത്തോളം നടപടികള്‍ നീണ്ടുനില്‍ക്കും. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ശരിയായ വിവരങ്ങള്‍ പുറത്തറിയുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് നടി പറഞ്ഞു. 2018 മാര്‍ച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.