കുളിക്കുന്നതിനിടെ വിദ്യാർത്ഥി കടലിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 12 ജനുവരി 2022 (10:11 IST)
എലത്തൂർ: ബന്ധുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. എലത്തൂർ വില്ലേജ് ഓഫീസിനു പിൻവശം കളംകൊഴിത്താഴം അലൻ എന്ന 19 കാരനാണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ബന്ധുക്കളായ രണ്ട് പേർക്കൊപ്പമായിരുന്നു വീടിനോട് ചേർന്നുള്ള കടൽഭാഗത്തു കുളിക്കാനിറങ്ങിയത്. ബന്ധുക്കൾ കുളികഴിഞ്ഞു കരയ്ക്ക് കയറിയ സമയത്തു അലൻ കാൽവഴുതി തിരയിൽ പെടുകയായിരുന്നു.

ഏറെ നേരത്തെ തിരച്ചിലിനിടയിൽ അലനെ കിട്ടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ പിതാവ് ദുബായിൽ നിന്ന് ഇന്നെത്തും. പ്ലസ് റ്റു കഴിഞ്ഞു മെഡിക്കൽ എൻട്രൻസ് എഴുതി പ്രവേശനം കാത്തിരിക്കുകയായിരുന്നു അലൻ. 

അനുബന്ധ വാര്‍ത്തകള്‍

Next Article