കോഴിക്കോട് കാറും കണ്ടെയ്‌നറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജനുവരി 2022 (20:29 IST)
കോഴിക്കോട് കാറും കണ്ടെയ്‌നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മടവൂര്‍ സ്വദേശികളായ കൃഷ്ണന്‍കുട്ടി, സുധ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കാറിലുണ്ടായിരുന്നവരാണ്. അതേസമയം അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലാകുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍