ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ വന്‍ പ്രതിഷേധം: 12 പോലീസുകാരടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജനുവരി 2022 (19:26 IST)
ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കസാഖിസ്ഥാനിലുണ്ടായ വന്‍ പ്രതിഷേധത്തില്‍ 12 പോലീസുകാരടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ കെട്ടിടത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പ്രക്ഷോഭത്തില്‍ 12ലധികം പ്രതിഷേധക്കാരും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന്റെ മൃതദേഹം തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ 350ലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍പിജി ഇന്ധനത്തിന് അപ്രതീക്ഷിതമായി ഇരട്ടിയിലധികം വില വര്‍ധിപ്പിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍