കൊൽക്കത്തയിൽ പാലം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (19:01 IST)
ദക്ഷിണ കൊൽക്കത്തയിൽ പലം തകർന്നു വീണ് അപകടം. മജേർഹട്ടിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു.  അഞ്ച് പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് പാലത്തിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. 


 
ചൊവ്വാഴ്ച ഉച്ചയോടെ പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊൽക്കത്ത മേയറോടും മന്ത്രി ഫിർഹാദ് ഹക്കീമിനോടും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകാൻ മുഖ്യമന്ത്രി മമതാ ബാനാർജി നിർദേശം നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article