നാലാം ക്ലാസിൽ പഠിക്കുന്ന ബാലികയെ രണ്ട് വർഷമായി പീഡിപ്പിച്ചു വന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശികളായ ഹാൻസ് രാജ് (27), ഇർഫാൻ അഹമ്മദ് (33) എന്നിവരാണ് പിടിയിലായതെന്ന് മഞ്ചേരി എസ.ഐ കൈലാസ് നാഥ് അറിയിച്ചു.
കുട്ടിയുടെ വീട്ടിൽ തന്നെ താമസിക്കുന്ന ഇവർ കുട്ടിയുടെ ബന്ധുവിന്റെ സുഹൃത്തുക്കൾ കൂടിയാണ് എന്ന പോലീസ് അറിയിച്ചു. കഴിഞ്ഞ എട്ടു വർഷങ്ങളായി മഞ്ചേരിയിൽ മാർബിൾ പണി ചെയ്തുവരികയായിരുന്നു ഇരുവരും.
പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിൽ പോകാൻ കൂട്ടാക്കാത്തത് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്നായിരുന്നു ഇവരുവരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.