നാലര വയസുകാരിക്ക് പീഡനം: അയൽക്കാരനെതിരെ കേസ്

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (12:01 IST)
നാലരവയസുള്ള ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു. പുത്തൻചന്ത മാടൻനട സ്വദേശിയായ 40 കാരനാണ് വർക്കല പോലീസ് വലയിലായത്.
 
കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾക്ക് പീഡനത്തിനിരയായ കുട്ടിയുടെ സമയ പ്രായത്തിലുള്ള കുട്ടികളുണ്ട്. ഈ കുട്ടികൾക്കൊപ്പം കളിക്കാനെത്തിയ സമയത്താണ് ഇയാൾ നഴ്‌സറി സ്‌കൂളിൽ പതിക്കുന്ന കുട്ടിയെ പീഡിപ്പിച്ചത്. 
 
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ഇവർ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിൽ പരാതിപ്പെട്ടു. ഒളിവിലായ പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തതായി വർക്കല എസ.ഐ കെ.ആർ.ബിജു അറിയിച്ചു.  
Next Article