അമ്മ നോക്കിനില്‍ക്കേ ടിപ്പര്‍ലോറി കയറിയിറങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (10:36 IST)
കണ്ണൂര്‍ ജില്ലയിലെ മലപട്ടത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുകെജി വിദ്യാര്‍ത്ഥി മരിച്ചു.സേവാദള്‍ കൊളച്ചേരി മണ്ഡലം പ്രസിഡന്റ് എടക്കൈതോടിലെ ഷംസു കൂളിയാലിന്റെ മകന്‍ മുഹമ്മദ് ത്വാഹ(5) ആണ് മരിച്ചത്.
 
ഇന്നലെ വൈകിട്ട് സ്‌കൂളില്‍ വിട്ട് വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. മാതാവിന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു കുഞ്ഞിനെ ലോറി ഇടിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
മയ്യില്‍ എല്‍.പി സ്‌കൂളിലാണ് മുഹമ്മദ് ത്വാഹ പഠിക്കുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article