കരുവന്നൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തൃശൂര്‍ തേലപ്പിള്ളി സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇവര്‍ സ്‌കൂള്‍ വിട്ട് വരുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറയുന്നു.