തൃശൂർ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (13:03 IST)
തൃശൂർ: ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടൈൻമെന്റ് സോണുകളായി തിരിച്ച് കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഇവിടെ പൊതുസ്ഥലങ്ങളിൽ മൂന്ന് പേരിൽ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്നിൽ കൂടുതൽ ആളുകൾ കൂടരുതെന്നും നിർദേശമുണ്ട്.
 
അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് മാത്രമാണ് ഇവിടങ്ങളിൽ തുറക്കാനുള്ള അനുമതിയുള്ളു.രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ കടകൾ ഇത്തരത്തിൽ തുറക്കാം.ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാനോ വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്.ജില്ലയിൽ കൊവിഡ് വ്യാപനനിരക്ക് ഉയർന്ന സാഹറ്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article