സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിലെ പരിഗണനാ വിഷയം സര്‍ക്കാര്‍ - പാര്‍ട്ടി ഏകോപന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഇപ്പോള്‍ നടക്കുന്ന ഓണത്തല്ല് മുന്നണിക്ക് ഗുണം ചെയ്യില്ല.
സര്‍ക്കാര്‍ -പാര്‍ട്ടി ഏകോപന സമിതി വിളിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. എത്രയും വേഗം ഏകോപന സമിതി വിളിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രകാശം പരത്തുന്ന എല്ലാവരും പുറത്തിറങ്ങിയെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇനി ചെറിയ ബള്‍ബായ സരിത മാത്രമാണ് ജയിലിലുള്ളത്‍. അവരും വൈകാതെ പുറത്തിറങ്ങിയേക്കാമെന്നുമായിരുന്നു മുരളീധരന്റെ പ്രസ്താവന.