പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആരാധ്യപുരുഷനാണെന്ന് പ്രശസ്ത മലയാള സിനിമാതാരം കവിയൂര്‍ പൊന്നമ്മ. മഹിളാമോര്‍ച്ച മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സത്യസന്ധത കൈമുതലാക്കി പറയുന്നതുമാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യനാണ് അദ്ദേഹം. എല്ലാവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വമാണ് മോദിയെന്നും പൊന്നമ്മ പറഞ്ഞു.
നരേന്ദ്രമോദി ആശയങ്ങള്‍ വിജയത്തിലെത്തിക്കാന്‍ എല്ലാവര്‍ക്കുമൊപ്പം താനും ഉണ്ടാകുമെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കി. അഴിമതി ആരോപണത്തിന് വിധേയനാകാത്ത ഒരു വ്യക്തിയും മന്ത്രിസഭയുമാണ് കേന്ദ്രത്തിലുള്ളതെന്ന് നമുക്കേവര്‍ക്കും അഭിമാനുക്കാന്‍ വകനല്‍കുന്നതാണെന്നും അവര്‍ പറഞ്ഞു.