താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ഫെബ്രുവരി 2025 (18:33 IST)
farsana, affan
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി അഫാന്റെ മൊഴി. പഠിക്കാന്‍ മിടുക്കിയായ ഫര്‍സാനയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് വെഞ്ഞാറമൂട്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ എംഎസ്‌സി വിദ്യാര്‍ത്ഥിനിയാണ് 22കാരിയാണ് ഫര്‍സാന. ഇരുവരുടെയും ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
 
ഫര്‍സാനയെ അഫാന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികളില്‍ അത് വ്യക്തമായിരുന്നതായി പോലീസ് പറയുന്നു. തലയില്‍ ചുറ്റികകൊണ്ട് തുടരെ അടിച്ചായിരുന്നു കൊലപാതകം നടത്തിയത്. സമീപത്തെ വീട്ടില്‍ ട്യൂഷന് ട്യൂഷന്‍ എടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് ഫര്‍സാന വീട്ടില്‍ നിന്ന് ഇറങ്ങിയത് വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായിട്ടായിരുന്നു ഫര്‍സാന കൊന്നത് ഫര്‍സാനയുടെ മുഖം വികൃതമായ നിലയിലാണ് കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍