തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 28 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. 12 വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. അതേസമയം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനായില്ല. എസ്ഡിപിഐ ഒരു സീറ്റില്‍ ജയിച്ചിട്ടുണ്ട്. 13 ജില്ലകളിലെ 30 വാര്‍ഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ രണ്ടു വാര്‍ഡുകളില്‍ നേരത്തെ തന്നെ എതിരാളികള്‍ ഇല്ലാതെ എല്‍ഡിഎഫ് വിജയിച്ചിരുന്നു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡിലാണ് എസ്ഡിപിഐ ജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിലായിരുന്നു എസ്ഡിപിഐയുടെ വിജയം. 226 വോട്ടിനാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് പുലിപ്പാറ ജയിച്ചത്.