കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ നഷ്ടമുണ്ടായത് കെ.എസ്.ഇ.ബിക്ക്

എ കെ ജെ അയ്യർ

ചൊവ്വ, 25 ഫെബ്രുവരി 2025 (19:09 IST)
പാലക്കാട് : കാട്ടുപന്നിയെ കൊല്ലാന്‍ വച്ച വെടിയുടെ ഉന്നം തെറ്റി വെടിയുണ്ട ട്രാന്‍സ് ഫോര്‍മറില്‍ പതിച്ചതോടെ കെ.എസ്.ഇ.ബിക്കുടി രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ്. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിലാണ് വെടിയുണ്ട തുളച്ചു കയറി ട്രാന്‍സ് ഫോര്‍മറിലെ ഓയില്‍ മൊത്തം ചോര്‍ന്നു പുറത്തേക്ക് ഒഴുകിയത്.
 
കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നോടെ ആണ് സംഭവം. കുമരംപുത്തൂരിലെ മോതിക്കല്‍ ഭാഗത്തെ ട്രാന്‍സ് ഫോര്‍മറിലാണ് വെടിയേറ്റത്. ഇതോടെ മേത്രിക്കല്‍ പ്രദേശത്തെ ഇരുനൂറോളം കുംബങ്ങള്‍ക്ക് വൈദ്യുതിയും ഇല്ലാതായി. പിന്നീട് കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍ നിന്നാണ് മറ്റൊരു ട്രാന്‍സ്‌ഫോര്‍മര്‍ എത്തിച്ച് പ്രശ്‌നം പരിഹരിച്ചത്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനായി അടുത്തിടെ സ്ഥാപിച്ച ട്രാന്‍സ്‌ഫോമാണ് നശിച്ചത്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി പോലീസില്‍ പരാതി നല്‍കി. നഷ്ടം പഞ്ചായത്ത് നല്‍കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍