സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ കൊല്‍ക്കത്തയില്‍ നാട്ടുകാര്‍ തടഞ്ഞു, ഉള്ളില്‍ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ഫെബ്രുവരി 2025 (20:05 IST)
കൊല്‍ക്കത്തയിലെ ഗംഗാ നദിയില്‍ മൃതദേഹം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും മകളെയും നാട്ടുകാര്‍ പിടികൂടി. ഫല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഫാല്‍ഗുനി ഘോഷിന്റെ ഭര്‍തൃപിതാവിന്റെ സഹോദരി സുമിത ഘോഷിന്റെ (55) താണ്  മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 
 
വടക്കന്‍ കൊല്‍ക്കത്തയിലെ കുമാര്‍തുലിയിലെ ഗംഗയുടെ തീരത്ത് രാവിലെ എട്ട് മണിയോടെയാണ് നീല ട്രോളി ബാഗുമായി സ്ത്രീകളെ ആദ്യം കണ്ടത്. ഇവരുടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ നിരീക്ഷിക്കുകയും തുടര്‍ന്ന് ബാഗ് തുറക്കാന്‍ ആവശ്യപ്പെടുകെയും ചെയ്തു. ബാഗ് തുറക്കാന്‍ സ്ത്രീകള്‍ ആദ്യം വിസമ്മതിച്ചു. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ തങ്ങളുടെ വളര്‍ത്തുനായയുടെ മൃതഅവശിഷ്ടങ്ങളാണ് തങ്ങള്‍ കൊണ്ടുപോകുന്നതെന്ന് അവര്‍ പറഞ്ഞു. 
 
ഇതിനിടയില്‍ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സംഭവസ്ഥലത്തെത്തുകയും ചെയ്തു. ട്രോളി ബാഗ് ബലം പ്രയോഗിച്ച് തുറന്നപ്പോള്‍  അതിനുള്ളില്‍ ഒരു സ്ത്രീയുടെ രക്തം പുരണ്ട മൃതദേഹമാണ് കണ്ടെത്താനായത്. തുടര്‍ന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍