ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 1977ലെ സാഹചര്യം ആവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സമ്പൂര്‍ണ വിജയം നേടുമെന്ന് കെഎം മാണി പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് സുനാമിയാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ കക്കാട് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പന്ന്യന്‍.