ശബരിമലയിലെ അരവണയില്‍ പല്ലിയുടെ അവശിഷ്ടം

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (13:16 IST)
PRO
PRO
ശബരിമലയിലെ അരവണയില്‍ പല്ലിയുടെ അവശിഷ്ടം കണ്ടെത്തി.പാലക്കാട് കോങ്ങാട് സ്വദേശി പെരിങ്ങോട്ട് തച്ചോത്ത് വീട്ടില്‍ മോഹനന് ലഭിച്ച അരവണയിലാണ് പല്ലിയുടെ അവശിഷ്ടം കണ്ടത്.

ആഗസ്ത് 20 ശബരിമലയിലേക്ക് പോയ ഇവര്‍ 21 ബോട്ടില്‍ അരവണയും 21 അപ്പവുമായിരുന്നു വാങ്ങിയത്. പകുതിയോളം അരവണ കഴിച്ചതിന് ശേഷമാണ് പല്ലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അരവണക്ക് പൂപ്പലും ബാധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ശബരിമലയിലെ അരവണയെക്കുറിച്ച് മുമ്പും പരാതിയുര്‍ന്നിട്ടുണ്ട്. വീണ്ടും അരവണക്കുറിച്ച് പരാതി ഉയര്‍ന്നത് ഭക്തര്‍ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.