വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ പ്രിന്‍സിപ്പാളിന്റെ മകന്‍ അറസ്റ്റില്‍. ബംഗളൂരിലാണ് സംഭവം. കൊത്തന്നൂരിലെ ജ്യാമിയ ആയിശാ സിദ്ധി മദ്രസ പ്രിന്‍സിപ്പാളിന്റെ മകന്‍ മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.