യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ തീരുമാനിക്കേണ്ടിവരും എന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍. ഒരു പാര്‍ട്ടി തന്നെ മുഖ്യമന്ത്രിപദവും ഉപമുഖ്യമന്ത്രി പദവും ഏറ്റെടുത്ത ചരിത്രം ഉണ്ടായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഉപമുഖ്യമന്ത്രി സ്ഥാനത്തിനുളള ലീഗിന്റെ ആവശ്യം ന്യായമാണെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന് 40 താഴെ എംഎല്‍എമാരാണ് ഉള്ളത്. ലീഗിന് 20 എംഎല്‍എമാരുമുണ്ട്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനമുള്ളപ്പോള്‍ ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.