തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് അബ്ദുള്‍ നാസര്‍ മദനി. ഇക്കാര്യം ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. വിചാരണയ്ക്കായി ബംഗലൂരുവില്‍ എത്തുമെന്ന് കേരളത്തിന്റെ ഉറപ്പ് വാങ്ങാമെന്ന് മദനി സുപ്രീംകോടതിയെ അറിയിച്ചു. തനിക്ക് കേരള പൊലീസിന്റെ ബി കാറ്റഗറി സുരക്ഷയുണ്ടെന്നും മദനി സുപ്രിംകോടതിയെ അറിയിച്ചു.
ജാമ്യം ലഭിച്ചാല്‍ വാദം കേള്‍ക്കാന്‍ മദനി ബംഗലൂരുവില്‍ എത്തില്ലെന്നാണ് കര്‍ണാടകയുടെ വാദം. ഇത് അടിസ്ഥാനരഹിതമാണെന്നും മുഴുവന്‍ സമയവും പൊലീസിന്റെ സുരക്ഷയുള്ളതിനാല്‍ വാദം കേള്‍ക്കാന്‍ കര്‍ണാടകയില്‍ എത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.