കെ കരുണാകരന്‍ രാജിവെയ്ക്കാന്‍ കാരണം ചാരക്കേസ്: മുരളീധരന്‍

Webdunia
ശനി, 12 ഏപ്രില്‍ 2014 (13:07 IST)
PRO
കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ കാരണമായത് ചാരക്കേസിനെ തുടര്‍ന്നാണെന്ന് മകനും കോണ്‍ഗ്രസ് നേതാവുമായ കെമുരളീധരന്‍ എംഎല്‍എ.

ചാരക്കേസ് ഉയര്‍ന്നു വന്നതോടെ ഘടകകക്ഷികള്‍ കരുണാകരനു നേരെ തിരിയുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കരുണാകരനോട് രാജിവയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടില്ലെന്നും മന്ത്രിസഭയിലെ അംഗമായിരുന്ന താന്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുമോയെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുരളിയുടെ പ്രസ്താവന.

മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് കരുണാകരനോട് വിരോധം ഉണ്ടായിരുന്നു. ചാരക്കേസ് ഉണ്ടായപ്പോള്‍ റാവു ആ അവസരം മുതലെടുക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.