പ്രശസ്തനടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ചാലക്കുടിയില്‍ നടത്തുന്ന നിരാഹാരം അനിശ്ചിതകാലത്തേക്ക് നീട്ടി. മണിയുടെ മരണത്തിന്‍റെ സത്യാവസ്ഥ അറിയും വരെയാണ് നിരാഹാരം എന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ മണിയുടെ ഭാര്യയും മകളും നിരാഹാരം നടക്കുന്ന സ്ഥലത്തേക്ക് എത്തിയിട്ടില്ല.
മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാ ഫലം അട്ടിമറിച്ചത് അന്വേഷിക്കണമെന്നാണ് രാമകൃഷ്ണന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച് ആരംഭിച്ച നിരാഹാരം പിന്നീട് അനിശ്ചിതകാലത്തെക്ക് നീട്ടുകയായിരുന്നു.
കലാഭവന്‍ മണിയുടെ മരണത്തിന് തിങ്കളാഴ്ച ഒരു വര്‍ഷം തികയുകയാണ്. മണിയുടെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച ഘട്ടത്തിലാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ നിരാഹാരവുമായി രംഗത്തെത്തിയിരിക്കുന്നത്. മണിയുടെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെടുന്നു.