ചില കൂട്ടുകെട്ടുകളും ശീലങ്ങളും മണിയുടെ മരണത്തിന് കാരണമായി: മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (14:01 IST)
ചിട്ടയായ ജീവിത രീതിയും ചില കൂട്ടുകെട്ടുകളില്‍ നിന്നുള്ള ഒഴിവാകലും ഉണ്ടായിരുന്നെങ്കിൽ കലാഭവൻ മണി ഈ ചെറിയ പ്രായത്തിൽ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ മണി ശ്രമിച്ചിരുന്നെങ്കില്‍ ഈ അത്യാഹിതം അദ്ദേഹത്തിന് സംഭവിക്കില്ലായിരുന്നുവെന്നും എത്രയോ കാലത്തേക്ക് നമുക്ക് അദ്ദേഹത്ത് കിട്ടിയേനെ എന്നും ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി വ്യക്തമാക്കി. 
 
ജനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതാണ് തന്‍റെ താരപരിവേഷത്തിന് നല്ലതെന്ന് കരുതി മാറിനില്‍ക്കുന്ന ധാരാളം കലാകാരന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ അവരിൽ നിന്നൊക്കെ വ്യത്യസ്തനായി എന്നും സാധാരണക്കാരനായി ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു മണിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ബന്ധുക്കൾ നിരാഹാര സമരം നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.    
 
Next Article