പത്തനാപുരത്ത് താന്‍ തോല്‍ക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് ഇനിയൊരു പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ലെന്ന് നടനും പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ജഗദീഷ്. താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ച സലിംകുമാറിനോട് രാജി പിന്‍വലിക്കാന്‍ താന്‍ ആവശ്യപെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറിന്റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയതിനെക്കുറിച്ച് ഒരുതരത്തിലുള്ള പരാതിയും ഇനി താന്‍ ഉന്നയിക്കില്ല. 'അമ്മ'യുമായി എന്നും സഹകരിച്ച് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
താര മത്സരം നടക്കുന്ന മണ്ഡലമായ പത്തനാപുരത്ത് മോഹന്‍ലാല്‍ ഗണേഷിന്റെ പ്രചാരണത്തിനായി പോയത്കൊണ്ടായിരുന്നു കോണ്‍ഗ്രസ് അനുഭാവി കൂടിയായ നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത്.