ചിപ്പ് ക്ഷാമം സ്മാർട്ട് ഫോൺ വിപണിയേയും ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്

Webdunia
ഞായര്‍, 3 ഒക്‌ടോബര്‍ 2021 (17:36 IST)
സാങ്കേതിക രംഗം ആഗോളതലത്തില്‍ നേരിടുന്ന സെമി കണ്ടക്ടര്‍ ക്ഷാമം സ്മാർട്ട് ഫോൺ വ്യാവസായത്തെയും മോശമായി ബാധിക്കുമെന്ന് റിപ്പോർട്ട്. കോവിഡ് വ്യാപനമാരംഭിച്ച 2020 അവസാനത്തോടെയാണ് ലോകവ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ആരംഭിച്ചത്.നേരത്തെ തന്നെ സ്വീകരിച്ച മുൻകരുതലുകൾ കൊണ്ടാണ് ഈ പ്രതിസന്ധിയിലും സ്മാർട്ട് ഫോൺ വിപണിക്ക് പിടിച്ചുനിൽക്കാനായത്.
 
എന്നാൽ ശേഖരിച്ചുവെച്ച അനുബന്ധഘടകങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണെന്നും ആവശ്യത്തിന് സ്റ്റോക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നുമാണ് ഇപ്പോൾ കിട്ടുന്ന വിവരം.സാംസങ്, ഓപ്പോ, ഷാവോമി എന്നിവ ഉള്‍പ്പടെ എല്ലാ ബ്രാൻഡുകളെയും സെമി കണ്ടക്ടര്‍ ക്ഷാമം ബാധിച്ചേക്കുമെന്നാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിസര്‍ച്ച് ഡയറക്‌ടർ ടോം കാങ് പറയുന്നത്.
 
അവസ്ഥ രൂക്ഷമായാല്‍ ചില സ്മാര്‍ട്‌ഫോണുകളില്‍ മാത്രമായി കമ്പനികള്‍ക്ക് ശ്രദ്ധകൊടുക്കേണ്ടിവരും. എന്തായാലും കൊവിഡ് നിയന്ത്രണങ്ങളൊഴിവായതോടെ വിപണികൾ കൂടുതൽ സജീവമായെങ്കിലും സ്മാർട്ട് ഫോൺ വിപണിക്ക് ഈ അവസരം മുതലാക്കാനാവില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article